Sunday, August 31, 2008

ചമ്പക്കര വള്ളം കളി

ഇന്നലെ ആദ്യമായി വള്ളം കളി കണ്ടു. ചമ്പക്കര വള്ളംകളി കാണാന്‍ കഴിഞ്ഞു . പകുതി മഴയില്‍ മുങ്ങിപ്പോയി എങ്കിലും നന്നായിരുന്നു. എത്ര ഊര്‍ജം നിറഞ്ഞ ഒരു മത്സരം ആണിത്. ശരിക്കും കേരള തനിമയുടെ നിറവാണ് ഈ വള്ളം കളികള്‍. കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. ഇത്രയും നീളം ഉള്ള ചുണ്ടന്‍ വള്ളങ്ങളും, വെള്ളത്തില്‍ ചേര്‍ന്ന് ഒഴുകുന്ന ഇരുട്ടുകുത്തിയും ഇരു കരകളിലും തിങ്ങി നിറഞ്ഞ ജനങ്ങളും കേരള പഴമ പറയുന്ന നിശ്ചല ദ്രിശ്യങ്ങളും കഥകളിയും പഞ്ചവാദ്യവും തെയ്യവും തിറയും എല്ലാം അവര്‍ക്ക് പുതുമ നിറഞ്ഞവ ആയിരുന്നു.

ചിത്രങ്ങള്‍

Thursday, August 28, 2008

ഗം ഗണപതയേ നമഹ

ഹരിശ്രീ ഗണപതയേ നമഹ അവിഘ്നമസ്തു
ഗജാനനം ഭൂത ഗണാധിസേവിതം കപിത്ഥജംഭൂഫലസാരഭക്‍ഷിതം
ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്നേശ്വര പാദപങ്കജം

മലയാളത്തിലെ ബ്ലോഗിങ്ങ് കൂട്ടായ്മയിലെക്കുള്ള എന്റെ ആദ്യകാല്വെയ്പാണ് ഈ പോസ്റ്റ്. എല്ലാവര്‍ക്കുംഎന്റെ നമസ്കാരം...